പിറവം ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ നിങ്ങളും പങ്കാളിയാകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക.
ശാസ്ത്ര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലഷ്യമാണ്‌ ഇങ്ങനെയൊരു സംരംഭത്തിന് പ്രേരണയായത്. ലോകത്തിന്റെ ഏതു കോണിലിരിന്നും പിറവം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.നിങ്ങള്‍ അയക്കുന്ന വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എനിക്ക് ഏറെ വിലപെട്ടതാണ്.

Wednesday, June 22, 2011

കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്തു മാലിന്യമുക്ത പിറവത്തിനുള്ള കര്‍മപദ്ധതി തുടങ്ങി





പിറവം: പിറവം പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനായി പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്ന കര്‍മപദ്ധതിക്ക് തുടക്കമായി. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അതിനായി ഗ്രാമപഞ്ചായത്ത് അവര്‍ക്ക് നല്‍കിയ സഞ്ചികളില്‍ നിറച്ച് കൊണ്ടുവന്നത് കൗതുകമായി. നൂറുകണക്കിന് കുട്ടികള്‍ ഈ യജ്ഞത്തില്‍ പങ്കാളികളായി. കുട്ടികള്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിച്ച് സംസ്‌കരിക്കുകയായിരുന്നു.

പിറവത്തെ മാലിന്യമുക്തമാക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായി 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ വില്പനയും ഉപയോഗവും പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. ഇനിയും ശേഷിക്കുന്ന പ്ലാസ്റ്റിക് സമാഹരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പഞ്ചായത്ത് സ്‌കൂള്‍ കുട്ടികളുടെ സഹായം തേടിയത്.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അദ്ധ്യക്ഷനായി. ജനകീയാസൂത്രണ പദ്ധതിയിന്‍കീഴില്‍ വികലാംഗര്‍ക്ക് അനുവദിച്ച സഹായ ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി സ്റ്റീഫന്‍ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി ഗോപകുമാര്‍, പ്രദീപ് കൃഷ്ണന്‍കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, സി.എം. പത്രോസ്, ജമ്മര്‍ മാത്യു, കെ.കെ. ബിജു, ജോര്‍ജ് നാരേക്കാടന്‍, പി.കെ.പ്രസാദ്, കെ.പി. സലിം, സുഷമ രവീന്ദ്രന്‍, ബിന്ദു ബാബു, കുഞ്ഞുമോള്‍ തോമസ്, ബിജു റെജി, മോളി പീറ്റര്‍, ലത അശോകന്‍, സാലി കുര്യാക്കോസ്, സാറാമ്മ പൗലോസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ തോമസ് മല്ലിപ്പുറം, ഇ.എസ്. ജോണ്‍, ഏലിയാസ് മങ്കിടി, മോഹന്‍ദാസ് മുകുന്ദന്‍, ഉണ്ണി വല്ലയില്‍, ജില്‍സ് പെരിയപ്പുറം, സോജന്‍ ജോര്‍ജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ടി. പൗലോസ്, വി.ജി.എന്‍. നമ്പൂതിരിപ്പാട്, ജോണി തെന്നശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിനു ഇടക്കുഴി കുട്ടികള്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശസ്ത ബാല മജീഷ്യന്‍ അശ്വിന്‍രാജ് ഇലഞ്ഞിമറ്റം പരിസ്ഥിതി സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക് പരിപാടി അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി സ്വാഗതവും സെക്രട്ടറി ഷിബു ജോര്‍ജ് നന്ദിയും പറഞ്ഞു.

Saturday, June 4, 2011

പിറവം കോണ്‍ഗ്രസ്‌ ഓഫീസ്

പിറവം കോണ്‍ഗ്രസ്‌ ഓഫീസ് നിര്‍മാണത്തിനായി  ഉദാരമായി സംഭാവന ചെയ്യുക ,
നിങ്ങളുടെ സംഭാവനകള്‍ എത്രയായാലും പാര്‍ട്ടിക്ക് ഏറെ വിലപ്പെട്ടതാണ്‌ 
കൂടുതല്‍ വിവരങ്ങള്‍ക്ക്  :9496820505 ,9947133575

Friday, May 27, 2011

ജൂണ്‍ ഒന്ന് മുതല്‍ പിറവം പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌ നിരോധിക്കുന്നു

ജൂണ്‍ ഒന്ന് മുതല്‍ പിറവം പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌ നിരോധിക്കുന്നു 
പിറവം പഞ്ചായത്തില്‍ ജൂണ്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ നിരോധനം കര്സനമാക്കുവാന്‍ തീരുമാനിച്ചു ഇതിന്റെ ഭാഗമായി ഒന്‍പതിന് സ്കൂളുകളില്‍ 
കുട്ടികളെ പങ്കെടുപ്പിച്ചു പ്ലാസ്റ്റിക്‌ വിരുദ്ധ പ്രചരണം സംഖടിപ്പിക്കാനും  തീരുമാനിച്ചു .കടകളില്‍ നിലവാരമില്ലാത്ത പ്ലാസ്റ്റിക്‌ കിറ്റുകള്‍ വില്‍ക്കുന്നത് പിടികൂടുവനും തീരുമാനിച്ചു .ഇതിനായി ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി .പകര്‍ച്ച വ്യാധികളെ പ്രധിരോധിക്കാന്‍ വാര്‍ഡ് മെമ്പര്‍ മാരുടെയും 
കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും .

Monday, April 4, 2011

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ പിറവത്ത് സ്വന്തമായി ഓഫീസ് നിര്‍മ്മിക്കുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ പിറവത്ത് സ്വന്തമായി ഓഫീസ് നിര്‍മ്മിക്കുന്നു പിറവം കെ എസ്.ആര്‍ .ടി .സി സ്ടാണ്ടിന്റെ അടുത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത് ഇതിനായി പാര്‍ട്ടി സ്ഥലം വാങ്ങി ഇടപാടുകള്‍ പൂര്‍ത്തിയാക്കി .കാലങ്ങളായി പിറവത്തെ കോണ്‍ഗ്രസുകാരുടെ ആഗ്രഹം ഇതോടെ സഫലമാകും .നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുങ്ങി 

Saturday, March 26, 2011

യു.ഡി.എഫ്. പ്രകടന പത്രിക



* പത്താംക്ലാസിലെ എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍

* പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു സൗരോര്‍ജ വിളക്ക്

* വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കമ്പ്യൂട്ടറിനും പലിശ രഹിത വായ്പ

* ദുര്‍ബല വിഭാഗങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷം രൂപയുടെ നിക്ഷേപം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 35 കിലോഗ്രാം യു.ഡി.എഫ്. പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബി.പി.എല്‍, എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ ജനിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യും. വികസനവും കരുതലും എന്ന പേരില്‍ ഐക്യമുന്നണി തയ്യാറാക്കിയ പ്രകടന പത്രിക വെള്ളിയാഴ്ച കൊച്ചിയില്‍ പുറത്തിറക്കും.

Friday, March 25, 2011

മാലിന്യ സംസ്കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും

 
 സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനത്തിനായി  പിറവം കന്നീട്ടുമാലയില്‍  മാലിന്യ സംസ്കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും.ഇതിനായി 45 ലക്ഷം രൂപ പഞ്ചായത്ത് ബജറ്റില്‍ വകയിരുതി.പിറവം ജനതയുടെ മാലിന്യ പ്രശ്നംപരിഹരിക്കുന്നതിനുള്ള  ഇതോടെ വഴി തെളിഞ്ഞു .വര്‍ഷങ്ങളായി പിറവത് മാലിന്യപ്രസ്നം കൊണ്ട് ജനങ്ങള്‍ പലപ്പോഴും സമരത്തില്‍ എര്പെടരുണ്ട് .ഇതിനായി ജില്ല പഞ്ചായത്തില്‍ നിന്ന് 25 ലക്ഷം രൂപയും എം .പി ഫണ്ടില്‍   നിന്നും  5 ലക്ഷം രൂപയും ഉള്കൊള്ളിച്ചാണ്  പ്ലാന്റ് നിര്‍മിക്കുന്നത് 
മുഴുവന്‍ പുരുഷ മത്സ്യ തൊഴിലാളികള്‍ക്ക് വളയും സ്ത്രീകള്‍ക്ക് ചെരുവവും  നല്‍കും ..