പിറവം ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ നിങ്ങളും പങ്കാളിയാകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക.
ശാസ്ത്ര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലഷ്യമാണ്‌ ഇങ്ങനെയൊരു സംരംഭത്തിന് പ്രേരണയായത്. ലോകത്തിന്റെ ഏതു കോണിലിരിന്നും പിറവം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.നിങ്ങള്‍ അയക്കുന്ന വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എനിക്ക് ഏറെ വിലപെട്ടതാണ്.

Wednesday, December 29, 2010

പരിസ്ഥിതി സംരെക്ഷണം ഉറപ്പാക്കണം

പ്രശാന്ത് മമ്പുറത്ത്,യൂത്ത് കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌

                  പരിസ്ഥിതി സംരെക്ഷണം ആഗോളതലത്തില്‍  ചര്‍ച്ച ചെയ്യപ്പെടുന്ന  പ്രസ്നാമാണല്ലോ പിറവം പഞ്ചായത്ത്‌ വികസന കാര്യങ്ങളില്‍ പരിസ്ഥിതി സംരെക്ഷണം ഉറപ്പാക്കണം. മണല്‍ വാരല്‍ മൂലം  ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍  നിയന്ദ്രിക്കണം ആഗോളതാപനം കുറയ്ക്കാന്‍ പഞ്ചായത്ത്‌ ഭാഗങ്ങളില്‍   മരങ്ങള്‍ വച്ച് പിടിപ്പിക്കണം. മാലിന്യ സംസ്കരണത്തിന്  ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.പരമ്പരാഗത കുളങ്ങളും കാവുകളും പരിപാലിക്കണം,




പഞ്ചായത്ത്‌ ലെഹരി മുക്തം ആകണം

ബിനു ഇടക്കുഴി ,ചെയര്‍മാന്‍ ,സേവാദള്‍ പിറവം മണ്ഡലം,

പിറവം പഞ്ചായത്തില്‍ ലെഹരി പദാര്‍ത്ഥങ്ങളുടെ വില്പനയും ഉപഭോഗവും വര്‍ധിച്ചു വരുന്നു. കേരളം ലെഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ലോകത്തില്‍ തന്നെ മുന്നില്‍ നില്‍കുന്നത് സാക്ഷര കേരളത്തിന്‌ അപമാനകരമാണ്.ഈ അവസ്ഥ മാറുന്നതിനു നമുക്ക് പഞ്ചായത്ത്‌ തലത്തില്‍ ലെഹരി വിമുക്ത പ്രചരണം തുടങ്ങണം.പഞ്ചായത്തില്‍ ഹാന്‍സ് ,പാന്‍പരാഗ് മുതലായവയുടെ വില്പന  കാര്‍ശനമായും തടയണം. പഞ്ചായത്ത്‌ അഗംങ്ങളുടെ നേതൃത്തത്തില്‍ ലെഹരി വിമുക്ത സമതികള്‍ രൂപീകരിക്കണം.
.