പിറവം ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ നിങ്ങളും പങ്കാളിയാകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക.
ശാസ്ത്ര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലഷ്യമാണ്‌ ഇങ്ങനെയൊരു സംരംഭത്തിന് പ്രേരണയായത്. ലോകത്തിന്റെ ഏതു കോണിലിരിന്നും പിറവം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.നിങ്ങള്‍ അയക്കുന്ന വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എനിക്ക് ഏറെ വിലപെട്ടതാണ്.

Saturday, March 26, 2011

യു.ഡി.എഫ്. പ്രകടന പത്രിക



* പത്താംക്ലാസിലെ എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍

* പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു സൗരോര്‍ജ വിളക്ക്

* വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കമ്പ്യൂട്ടറിനും പലിശ രഹിത വായ്പ

* ദുര്‍ബല വിഭാഗങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷം രൂപയുടെ നിക്ഷേപം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 35 കിലോഗ്രാം യു.ഡി.എഫ്. പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബി.പി.എല്‍, എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ ജനിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യും. വികസനവും കരുതലും എന്ന പേരില്‍ ഐക്യമുന്നണി തയ്യാറാക്കിയ പ്രകടന പത്രിക വെള്ളിയാഴ്ച കൊച്ചിയില്‍ പുറത്തിറക്കും.

Friday, March 25, 2011

മാലിന്യ സംസ്കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും

 
 സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനത്തിനായി  പിറവം കന്നീട്ടുമാലയില്‍  മാലിന്യ സംസ്കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും.ഇതിനായി 45 ലക്ഷം രൂപ പഞ്ചായത്ത് ബജറ്റില്‍ വകയിരുതി.പിറവം ജനതയുടെ മാലിന്യ പ്രശ്നംപരിഹരിക്കുന്നതിനുള്ള  ഇതോടെ വഴി തെളിഞ്ഞു .വര്‍ഷങ്ങളായി പിറവത് മാലിന്യപ്രസ്നം കൊണ്ട് ജനങ്ങള്‍ പലപ്പോഴും സമരത്തില്‍ എര്പെടരുണ്ട് .ഇതിനായി ജില്ല പഞ്ചായത്തില്‍ നിന്ന് 25 ലക്ഷം രൂപയും എം .പി ഫണ്ടില്‍   നിന്നും  5 ലക്ഷം രൂപയും ഉള്കൊള്ളിച്ചാണ്  പ്ലാന്റ് നിര്‍മിക്കുന്നത് 
മുഴുവന്‍ പുരുഷ മത്സ്യ തൊഴിലാളികള്‍ക്ക് വളയും സ്ത്രീകള്‍ക്ക് ചെരുവവും  നല്‍കും ..

Monday, March 14, 2011

സമ്മര്‍ കോച്ചിംഗ് ക്യാമ്പ്‌ നടത്തുന്നു


പിറവം ഗ്രാമ പഞ്ചായത്തിലെ കുട്ടികളുടെ കായിക ഉന്നമനത്തിനായി  ൨൦൧൧ ഏപ്രില്‍ നാലു  മുതല്‍ മെയ നാലു വരെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്‌ നടത്തുന്നു ,എട്ടു വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം .ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി .പിറവം പഞ്ചായത്തിലെ കായിക മേഖലയില്‍ മികവു പുലര്‍ത്തിയ മുഴുവന്‍ താരങ്ങളും ക്യാമ്പില്‍ പരിശീ ലനത്തി നായി എത്തുന്നതാണ് .കായിക താരങ്ങളെ പഞ്ചായത്ത് ആദരിക്കും .പുതിയ താരങ്ങളെ കണ്ടെത്തുന്നതിനെ ക്യാമ്പുകള്‍ സഹായകമാകും.പ്രവേസനം സൌജന്യമാണ് .ഈ പരിപാടിയെ കുറിച്ച് നിങ്ങള്‍ക്കെ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ താഴെ രേഖപ്പെടുത്തുക .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കാത്തിരിക്കുന്നു  ‌