പിറവം ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ നിങ്ങളും പങ്കാളിയാകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക.
ശാസ്ത്ര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലഷ്യമാണ്‌ ഇങ്ങനെയൊരു സംരംഭത്തിന് പ്രേരണയായത്. ലോകത്തിന്റെ ഏതു കോണിലിരിന്നും പിറവം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.നിങ്ങള്‍ അയക്കുന്ന വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എനിക്ക് ഏറെ വിലപെട്ടതാണ്.

Wednesday, June 22, 2011

കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്തു മാലിന്യമുക്ത പിറവത്തിനുള്ള കര്‍മപദ്ധതി തുടങ്ങി





പിറവം: പിറവം പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനായി പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്ന കര്‍മപദ്ധതിക്ക് തുടക്കമായി. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അതിനായി ഗ്രാമപഞ്ചായത്ത് അവര്‍ക്ക് നല്‍കിയ സഞ്ചികളില്‍ നിറച്ച് കൊണ്ടുവന്നത് കൗതുകമായി. നൂറുകണക്കിന് കുട്ടികള്‍ ഈ യജ്ഞത്തില്‍ പങ്കാളികളായി. കുട്ടികള്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിച്ച് സംസ്‌കരിക്കുകയായിരുന്നു.

പിറവത്തെ മാലിന്യമുക്തമാക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായി 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ വില്പനയും ഉപയോഗവും പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. ഇനിയും ശേഷിക്കുന്ന പ്ലാസ്റ്റിക് സമാഹരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പഞ്ചായത്ത് സ്‌കൂള്‍ കുട്ടികളുടെ സഹായം തേടിയത്.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അദ്ധ്യക്ഷനായി. ജനകീയാസൂത്രണ പദ്ധതിയിന്‍കീഴില്‍ വികലാംഗര്‍ക്ക് അനുവദിച്ച സഹായ ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി സ്റ്റീഫന്‍ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി ഗോപകുമാര്‍, പ്രദീപ് കൃഷ്ണന്‍കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, സി.എം. പത്രോസ്, ജമ്മര്‍ മാത്യു, കെ.കെ. ബിജു, ജോര്‍ജ് നാരേക്കാടന്‍, പി.കെ.പ്രസാദ്, കെ.പി. സലിം, സുഷമ രവീന്ദ്രന്‍, ബിന്ദു ബാബു, കുഞ്ഞുമോള്‍ തോമസ്, ബിജു റെജി, മോളി പീറ്റര്‍, ലത അശോകന്‍, സാലി കുര്യാക്കോസ്, സാറാമ്മ പൗലോസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ തോമസ് മല്ലിപ്പുറം, ഇ.എസ്. ജോണ്‍, ഏലിയാസ് മങ്കിടി, മോഹന്‍ദാസ് മുകുന്ദന്‍, ഉണ്ണി വല്ലയില്‍, ജില്‍സ് പെരിയപ്പുറം, സോജന്‍ ജോര്‍ജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ടി. പൗലോസ്, വി.ജി.എന്‍. നമ്പൂതിരിപ്പാട്, ജോണി തെന്നശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിനു ഇടക്കുഴി കുട്ടികള്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശസ്ത ബാല മജീഷ്യന്‍ അശ്വിന്‍രാജ് ഇലഞ്ഞിമറ്റം പരിസ്ഥിതി സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക് പരിപാടി അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി സ്വാഗതവും സെക്രട്ടറി ഷിബു ജോര്‍ജ് നന്ദിയും പറഞ്ഞു.

No comments: