പിറവം ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ നിങ്ങളും പങ്കാളിയാകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക.
ശാസ്ത്ര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലഷ്യമാണ്‌ ഇങ്ങനെയൊരു സംരംഭത്തിന് പ്രേരണയായത്. ലോകത്തിന്റെ ഏതു കോണിലിരിന്നും പിറവം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.നിങ്ങള്‍ അയക്കുന്ന വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എനിക്ക് ഏറെ വിലപെട്ടതാണ്.

Friday, May 27, 2011

ജൂണ്‍ ഒന്ന് മുതല്‍ പിറവം പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌ നിരോധിക്കുന്നു

ജൂണ്‍ ഒന്ന് മുതല്‍ പിറവം പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌ നിരോധിക്കുന്നു 
പിറവം പഞ്ചായത്തില്‍ ജൂണ്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ നിരോധനം കര്സനമാക്കുവാന്‍ തീരുമാനിച്ചു ഇതിന്റെ ഭാഗമായി ഒന്‍പതിന് സ്കൂളുകളില്‍ 
കുട്ടികളെ പങ്കെടുപ്പിച്ചു പ്ലാസ്റ്റിക്‌ വിരുദ്ധ പ്രചരണം സംഖടിപ്പിക്കാനും  തീരുമാനിച്ചു .കടകളില്‍ നിലവാരമില്ലാത്ത പ്ലാസ്റ്റിക്‌ കിറ്റുകള്‍ വില്‍ക്കുന്നത് പിടികൂടുവനും തീരുമാനിച്ചു .ഇതിനായി ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി .പകര്‍ച്ച വ്യാധികളെ പ്രധിരോധിക്കാന്‍ വാര്‍ഡ് മെമ്പര്‍ മാരുടെയും 
കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും .